നഷ്ടത്തില്‍ തുടങ്ങിയ സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു; നിഫ്റ്റി 14000 തൊട്ടു

വര്‍ഷാവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായിരുന്നെങ്കിലും പിന്നീട് റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിച്ചു. സെന്‍സെക്‌സ് 85.48 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 47831.70 ലും നിഫ്റ്റി 18.30 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 14000.30 ലും എത്തി. ചരിത്രത്തിലാദ്യമായാണ് എന്‍എസ്ഇ നിഫ്റ്റി 14000 പോയിന്റിലെത്തുന്നത്.
എച്ച്ഡിഎഫ്‌സി, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്.
അരബിന്ദോ ഫാര്‍മ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികള്‍.