പാപ്പരത്ത നടപടി: തിരിച്ചുപിടിച്ച കിട്ടാക്കടം 1.05 ലക്ഷം കോടി

2019-2020 സാമ്പത്തികവര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ച കിട്ടാക്കടം 1,05,773 കോടി രൂപ. ആകെ തിരിച്ചുപിടിച്ച 1,72,565 കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-19ല്‍ ഇത് 56 ശതമാനം വരെയായിരുന്നു. ആര്‍.ബി.ഐ. റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. എന്നാല്‍ ഇതില്‍ 66,440 കോടി മാത്രമായിരുന്നു പാപ്പരത്തനടപടിയിലൂടെ തിരിച്ചുപിടിച്ചത്.
്‌സര്‍ഫാസി നിയമപ്രകാരം 52,563 കോടി രൂപ തിരിച്ചുപിടിച്ചു. മുന്‍വര്‍ഷമിത് 38,905 കോടിയായിരുന്നു.