ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ ഇത്തവണയും മാറ്റമില്ല

ജനുവരി – മാര്‍ച്ച് പാദത്തിലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഉള്‍പ്പടെയുള്ളവയുടെ നിലവിലുള്ള പലിശനിരക്ക് നാലാം പാദത്തിലും തുടരും. സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

പലിശ നിരക്കുകള്‍ അറിയാം :


പിപിഎഫ് (7.1ശതമാനം) സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം(7.4ശതമാനം) സുകന്യ സമൃദ്ധി ( 7.6ശതമാനം) പോസ്റ്റ് ഓഫീസ്
ടൈം ഡെപ്പോസിറ്റ്: പലിശ (ഒന്നു മുതല്‍ മൂന്നുവര്‍ഷംവരെ)5.5ശതമാനം. അഞ്ചുവര്‍ഷം(6.7ശതമാനം) 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ആര്‍ഡി ( 5.8ശതമാനം) നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്( 6.8ശതമാനം) കിസാന്‍ വികാസ് പത്ര( 6.9ശതമാനം)