സ്വര്‍ണം പവന് 37360 രൂപ

കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ വിലയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 37360 രൂപയാണ് പവന്റെ വില. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വില 37680 രൂപയാണ്. ഡിസംബര്‍ 21, 28 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 35920 രൂപയാണ്.
ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് താഴ്ന്നു. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.08 ശതമാനം ഇടിഞ്ഞ് 50,097 രൂപയിലെത്തി.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. സ്വര്‍ണ വില ഇന്ന് 0.2 ശതമാനം ഉയര്‍ന്ന് 1,897.67 ഡോളറിലെത്തി.