ഇതരസംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കാമെന്ന് ഹൈക്കോടതി

ഇതരസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ നടപടിക്ക് കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവ് ഇറക്കിയത്.
നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി വില്‍ക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്ത കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണിത്. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറിയുടെ വിപണനവും വില്‍പ്പനയും തടയരുതെന്നും ഉത്തരവില്‍ പറയുന്നു. നിയമവിരുദ്ധമായിട്ടാണ് ലോട്ടറി നടത്തുന്നതെങ്കില്‍ കേന്ദ്രത്തിനു മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കുന്നു.