കെഎഫ്‌സിയില്‍ വന്‍ പലിശ ഇളവില്‍ വായ്പ

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) പുതുവത്സരത്തില്‍ വന്‍ പലിശ ഇളവുകള്‍ പ്രഖ്യാപിച്ചു. 8 ശതമാനം മുതല്‍ ബേസ് റേറ്റിലായിരിക്കും വായ്പകള്‍ നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കില്‍ കെഎഫ്‌സി വായ്പ നല്‍കുന്നത്.
കൂടാതെ അടുത്ത മൂന്നുമാസംകൊണ്ട് 1600 കോടിയുടെ വായ്പകളും അവതരിപ്പിക്കും. ഇത്തരം വായ്പകള്‍ അതിവേഗത്തില്‍ അനുവദിക്കുന്നതിന് മുന്‍കൂര്‍ ലൈസന്‍സുകളോ പെര്‍മിറ്റുകളോ ആവശ്യപ്പെടില്ല. മൂന്നു വര്‍ഷത്തിനകം ലൈസന്‍സുകള്‍ ഹാജരാക്കിയാല്‍ മതി. സംരംഭകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ പരിശോധനകള്‍ ഇല്ലാതെയാവും ഇനിമുതല്‍ വായ്പകള്‍ നല്‍കുകയെന്ന് കെഎഫ്‌സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു. നേരിട്ടെത്താതെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്ഥാന മന്ദിരത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അപേക്ഷകര്‍ക്ക് നേരിട്ട്
അഭിമുഖം നടത്താനുള്ള സൗകര്യവുമൊരുക്കും.