ഡിസംബറിലെ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഡല്‍ഹി: രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തി ഡിസംബറിലെ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. പുതിയ നികുതി സമ്ബ്രദായം കൂടി പ്രാബല്യത്തില്‍ വന്ന ശേഷം ആദ്യമായാണ് 1. 15,174 കോടി രൂപയിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ധനകാര്യമന്ത്രാലയം ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബറിനേക്കാള്‍ 12 ശതമാനം അധികമാണിത്. നടപ്പ് സാമ്ബത്തിക വര്‍ഷം തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് എത്തുന്നത്.

ഇക്കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച്‌ 104, 963 കോടി രൂപയുടെ അധികവരുമാനം ഡിസംബറില്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ 2019 ഏപ്രിലിലാണ് ജിഎസ്ടിയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു 2019 ഏപ്രിലില്‍ സര്‍ക്കാരിന് ലഭിച്ചത്. ഇന്ത്യന്‍ സമ്ബദ്ഘടന അതിവേഗ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനയായാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാന വര്‍ധന ചൂണ്ടിക്കാണിക്കുന്നത്.

2020 ഡിസംബര്‍ മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയും അതില്‍ സിജിഎസ്ടി 21,365 കോടി രൂപയുമാണ്. എസ്ജിഎസ്ടി 27,804 കോടി രൂപയും ഐജിഎസ്ടി 57,426 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇറക്കുമതിയില്‍ ശേഖരിച്ച 27,050 കോടി രൂപ ഉള്‍പ്പെടെ 8,579 കോടി രൂപയാണ് സെസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. 2020 ഡിസംബര്‍ 31 വരെ നവംബര്‍ മാസത്തില്‍ സമര്‍പ്പിച്ച ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍സിന്റെ എണ്ണം 87 ലക്ഷമായിരുന്നു.

കഴിഞ്ഞ 21 മാസത്തിനുശേഷം ജിഎസ്ടിയിലെ പ്രതിമാസ വരുമാനത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ വളര്‍ച്ച. ജിഎസ്ടിയില്‍ വ്യാജ ബില്ലുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടത്തിയ നീക്കവും അടുത്തിടെ അവതരിപ്പിച്ച നിരവധി വ്യവസ്ഥാപരമായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്.