ദൃശ്യം 2 റിലീസ് ആമസോണ്‍ പ്രൈമില്‍

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 സിനിമ ആമസോണ്‍ പ്രൈം വീഡിയോയുടെ ലോക പ്രീമിയറില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോ ദൃശ്യം 2 വിന്റെ ടീസര്‍ പുറത്തിറക്കി.
മോഹന്‍ലാലിനൊപ്പം ചേര്‍ന്നാണ് ആമസോണ്‍ പ്രൈം ടീസര്‍ പുറത്തിറക്കിയത്. ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ ഹസ്സന്‍, എസ്ത അനില്‍, സായികുമാര്‍, കെ.ബി ?ഗണേഷ് കുമാര്‍, ജോയ് മാത്യു, അനീഷ് ജി നായര്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.