ഫെബ്രുവരി 15 വരെ ഫാസ്റ്റാഗ് നിര്‍ബന്ധമല്ല

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്ന തിയതി നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 15 മുതലാവും ഫാസ് ടാഗ് നിര്‍ബന്ധമാക്കുക. നിലവില്‍ 75 ശതമാനം മുതല്‍ 80 ശതമാനം വരെ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കുന്നത്. ഇത് 100 ശതമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഉത്തരവ്.
നേരത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോളുകളിലെ പണമിടപാട് ജനുവരി ഒന്നു മുതല്‍ പൂര്‍ണമായും ഫാസ്ടാ ഗിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് മാറാത്തവര്‍ക്ക് 500 രൂപയും ടോള്‍ പ്ലാസയില്‍ നിന്നുതന്നെ ടാഗ് ചെയ്യാനുള്ള നിര്‍ബന്ധിത ഉത്തരവും ആയിരുന്നു നിര്‍ദേശം.