യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുമായി ഗോഎയര്‍

ബജറ്റ് കരിയറായ ഗോ എയര്‍ യുഎഇയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. തിരിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കും മുംബൈ, ദില്ലി വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുക. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസ് ആണ് ഗോ എയര്‍ യുഎഇയിലേക്ക് നടത്തുന്നത്. ദുബായിലേക്ക് ഈ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ ഷാര്‍ജയിലേക്കും. മുംബൈ, ദില്ലി, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ അറിയിച്ചു.