വിപണി കുതിച്ചു;നിഫ്റ്റി ആദ്യമായി 14000ന് മുകളിലെത്തി

പുതുവര്‍ഷത്തില്‍ നിഫ്റ്റി ആദ്യമായി 14,000ന് മുകളില്‍ ക്ലോസ് ചെയ്തു. 117.65 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 47,868.98ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.70 പോയന്റ് ഉയര്‍ന്ന് 14,018.50ലുമെത്തി.

ബിഎസ്ഇയിലെ 1998 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 940 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്‌സ്, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫറ്റി ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു.