സ്വര്‍ണവില കൂടി; പവന് 37440


പുതുവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കൂടി. പവന് 37440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4680 രൂപയാണ് വില. തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വില 37680 രൂപയാണ്. ഡിസംബര്‍ 21, 28 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 35920 രൂപയാണ്.