റിലയന്‍സിനും അംബാനിക്കും പിഴ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും ചെയര്‍മാന്‍ മുകേഷ് അംബാനിക്കും വിപണി നിയന്ത്രണ ഏജന്‍സി സെബി പിഴ ചുമത്തി.
2007ല്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡ് (ആര്‍പിഎല്‍) എന്ന കമ്പനിയുടെ ഓഹരി വില്‍പനയില്‍ ക്രമക്കേട് കാട്ടിയെന്ന കേസിലാണ് പിഴ ചുമത്തിയത്.
റിലയന്‍സ് 25 കോടി, മുകേഷ് അംബാനി 15 കോടി, നവിമുംബൈ സെസ് കമ്പനി 20 കോടി, മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെയാണ് പിഴ അടക്കേണ്ടത്.