സമൂഹ മാധ്യമങ്ങളില്‍ നിന്ന് ദീപിക പിന്‍വലിയുന്നോ? പോസ്റ്റുകളെല്ലാം നീക്കം ചെയ്തു

ആരാധകരെ ആശങ്കയിലാഴ്ത്തി നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക പുതുവര്‍ഷത്തില്‍ ആരാധകരെ ഞെട്ടിച്ചത്.
ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു.

ഏകദേശം 5.2 കോടി ഫോളോവേഴ്‌സാണ് ദീപികയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാല് കോടിയോളം ഫെയ്‌സ്ബുക്കില്‍ നാല് കോടിയോളവും ട്വിറ്ററില്‍ 2.7 കോടിയോളവും ഫോളോവേഴ്‌സ് ഉണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു. എന്തായാലും ദീപികയുടെ നീക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.