സ്വര്‍ണവില കൂടി; പവന് 37520 രൂപ


സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ വര്‍ദ്ധിച്ചു. ഒരു പവന് 37520 രൂപക്കാണ് ശനിയാഴ്ച സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4690 രൂപയാണ്. വെള്ളിയാഴ്ച 37440 രൂപയായിരുന്നു പവന്റെ വില. പുതു വര്‍ഷത്തില്‍ സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുന്ന പ്രവണതയാണ് കാണുന്നത്.