ഡുക്കാട്ടി പാനിഗാലെ വി2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന്റെ ഗ്യാരേജിലെ പുതിയ അതിഥിയായി പാനിഗാലെ വി2 എത്തി. ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതാണ് പാനിഗാലെ വി2.
ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം രൂപയാണ് പാനിഗാലെ വി2 സൂപ്പര്‍ ബൈക്കിന്റെ ഓണ്‍റോഡ് വില.
ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന പുതിയ പാനിഗാലെ വി2വിന് കരുത്തേകുന്നത്. ഇത് 152 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. ബി.എസ്4 എന്‍ജിനിലെത്തിയിരുന്ന പാനിഗാലെ വി2നെക്കാള്‍ അഞ്ച് ബിഎച്ച്പി പവറും രണ്ട് എന്‍എം ടോര്‍ക്കും പുതിയ മോഡലില്‍ അധികമായുണ്ട്. പാനിഗാലെ വി4നോട് സാമ്യമുള്ള ഡിസൈനിലാണ് വി2ഉം എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ വാഹനശേഖരത്തിലെ ആദ്യ സൂപ്പര്‍ ബൈക്കാണ് പാനിഗാലെ വി2. ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി.ടി, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക് തുടങ്ങിയ ബൈക്കുകളാണ് നിലവില്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലെ സാന്നിധ്യം.