ഫൗജി ഗെയിം ജനുവരി 26ന് എത്തുമെന്ന് അക്ഷയ് കുമാര്‍

ഇന്ത്യന്‍ നിര്‍മിത ഷൂട്ടിങ് ഗെയിമായ ഫൗജി ജനുവരി 26ന് പുറത്തിറക്കും. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം
അറിയിച്ചത്. ഒരു ട്രെയ്‌ലര്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ തീയ്യതി വെളിപ്പെടുത്തിയത്.
എന്‍കോര്‍ ഗെയിംസാണ് ഗെയിം നിര്‍മ്മാതാക്കള്‍. പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അക്ഷയ് കുമാര്‍ തന്നെയാണ് ഫൗജി എന്ന ഇന്ത്യന്‍ നിര്‍മിത ഗെയിം വരുന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഗെയിം പ്രീ രജിസ്‌ട്രേഷനായി എത്തിയിരുന്നു. അതേസമയം ആപ്പിള്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം എപ്പോള്‍ ലഭിക്കുമെന്നോ, പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നോ വ്യക്തമല്ല.