ലെനയുടെ കൈയില്‍ പൂന്തോട്ടം; ടാറ്റു ചെയ്തത് ലണ്ടനില്‍ 8 മണിക്കൂര്‍ ചെലവിട്ട്


ലണ്ടനിലെ ബര്‍മിങ്ങ്ഹാമിലെ ‘ഒപ്യൂലന്റ് ഇങ്ക്’ല്‍ നിന്നും ചലച്ചിത്ര നടി ലെന കൈയ്യില്‍ ചെയ്ത ടാറ്റു ഫാഷന്‍ ലോകത്തെ ചര്‍ച്ചയായി കഴിഞ്ഞു.
യു കെയിലെ പ്രശസ്തമായ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ടാറ്റു പാര്‍ലറാണിത്. ടാറ്റൂ കൈയ്യില്‍ ചെയ്യാന്‍ എട്ടു മണിക്കൂറെടുത്ത് ചെയ്ത ടാറ്റുവിന്റെ വിശേഷം താരം തന്റെ വ്‌ളോഗിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.


നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദി വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിാണ് താരം യുകെയിലെത്തിയത്. ക്രിസ്മസ് കാലവും പുതുവര്‍ഷവും ലണ്ടനില്‍ ആഘോഷമാക്കിരിക്കുകയാണ് നടി ലെന. യുകെയിലെ രണ്ടാമത്തെ വലിയ സിറ്റിയായ ബര്‍മിംഗ് ഹാമിലായിരുന്നു സിനിമയുടെ ഷൂട്ടിങ്.
ടാറ്റു ചെയ്തത്തിനു ശേഷമുള്ള വിവരങ്ങളും ലെന വിഡിയോയില്‍ കാണിക്കുന്നുണ്ട്. മുന്‍പേ കയ്യിലുണ്ടായിരുന്ന ടാറ്റൂവിനൊപ്പം വേറെയും ഡിസൈന്‍ വരച്ചുചേര്‍ക്കുകയായിരുന്നുവെന്നും താരം പറയുന്നു.