വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 48000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റംതുടരുന്നു. സെന്‍സെക്‌സ് ആദ്യമായി 48,000 മറികടന്നു. നിഫ്റ്റി 14100ലുമെത്തി. സെന്‍സെക്‌സ് 236 ഉയര്‍ന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 14,092ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി റിലയാല്‍റ്റി സൂചിക ഒഴികെയുള്ളവ നേട്ടത്തിലാണ്. ലോഹ സൂചിക 1.6ശമതാനം ഉയര്‍ന്നു. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.