സ്വര്‍ണവില 320 രൂപകൂടി; പവന് 37840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്. എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,826 രൂപയിലെത്തി.
ബ്രിട്ടനിലില്‍ ഉള്‍പ്പടെ കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയില്‍ വര്‍ധനവുണ്ടായത്.