കോവിഡ് രൂക്ഷം; യു.കെയില്‍ ആപ്പിള്‍ സ്‌റ്റോറുകളെല്ലാം അടച്ചു

കോവിഡ്19 വ്യാപനം രൂക്ഷമായതോടെ യു.കെയിലെ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ ആപ്പിള്‍ താല്‍കാലികമായി അടച്ചു.
കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന ആപ്പിള്‍ റീടെയില്‍ സ്റ്റോറുകളെല്ലാം അടച്ചത്.
സ്‌കോട്‌ലണ്ടിലെ എല്ലാ സ്‌റ്റോറുകളും അടച്ചു. ആപ്പിളിന് ആകെ 38 സറ്റോറുകളാണ് യു.കെയില്‍ ഉള്ളത്. ഇതില്‍ 20 എണ്ണം ഡിസംബര്‍ 22ന് മുമ്പായി അടച്ചിരുന്നു. ബാക്കിയുള്ള സ്റ്റോറുകള്‍ കൂടി ഇപ്പോള്‍ അടച്ചിരിക്കുകയാണ്.