മിസ്ഡ് കോള്‍ വഴി ഗ്യാസ് ബുക്ക് ചെയ്യാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകം (ഇന്‍ഡേന്‍) ഉപയോഗിക്കുന്നവര്‍ക്ക് സിലിന്‍ഡര്‍ ബുക്ക് ചെയ്യാന്‍ 84549 55555 എന്ന ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതി.
അതിവേഗം ബുക്ക് ചെയ്യാനുള്ള സൗകര്യം, ഫോണ്‍ ഹോള്‍ഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐ.വി.ആര്‍.എസ്. എടുക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും മിസ്ഡ് കോള്‍ സൗജന്യം പ്രയോജനപ്പെടുത്താം. നിലവില്‍ ഇന്‍ഡേന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.