റഷ്യയില്‍ നിന്ന് എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറിന്റെ പേരില്‍ ഇന്ത്യക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി.
കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തെ ക്ഷണിച്ച് വരുത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടും എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങുന്നതിനായി 2018 ഒക്ടോബറില്‍ ഇന്ത്യ റഷ്യയുമായി അഞ്ച് ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു.
2019 ല്‍ മിസൈല്‍ സംവിധാനത്തിനായി ഇന്ത്യ ഏകദേശം 800 മില്യണ്‍ ഡോളര്‍ റഷ്യയ്ക്ക് നല്‍കുകയും ചെയ്തു.
അതേ സമയം യുഎസ് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല.