വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല

സ്വകാര്യവാഹനങ്ങളുടെ കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക കുറക്കുന്നു.
ഇതുസംബന്ധിച്ച് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പിഴയീടാക്കുന്നതും അവസാനിപ്പിക്കും.എല്ലാ വാഹനങ്ങള്‍ക്കും പരമാവധി 300 രൂപയാകും പുതുക്കിയ പിഴത്തുക. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരുമാസത്തേക്കുള്ള പിഴയായി ഈടാക്കുന്നത്.
ഒപ്പം ഹെവി ലൈസന്‍സ് നിയമങ്ങളിലും മാറ്റംവരുത്തും.
ഹെവി ലൈസന്‍സ് പുതുക്കാത്തത് ചൂണ്ടിക്കാട്ടി സ്വകാര്യ ലൈസന്‍സ് പുതുക്കുന്നത് ഇനി മുതല്‍ തടയേണ്ടതില്ലെന്നാണ് തീരുമാനം.

പിഴത്തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും വാഹന്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ മാറ്റം വന്നിട്ടില്ല.