സംസ്ഥാനത്ത് സ്വര്‍ണ വില 320 വര്‍ദ്ധിച്ച് പവന് 38400 രൂപയായി.
4800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിലയില്‍ 2.5ശതമാനമാണ് വര്‍ധനവുണ്ടായത്.
സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും സ്വര്‍ണവിലയെ ബാധിച്ചു.