‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; ഓടിടി റിലീസിന്

സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. സിനിമ ഓടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. നീസ്ട്രീം എന്ന വെബ് പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം വേൾഡ് പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സാലു കെ തോമസാണ് ചിത്രത്തിൻ്റെഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കുന്നത്.