ദുബായ് സാമ്പത്തിക മേഖലയ്ക്ക്‌ വീണ്ടും സഹായം

ദുബായ് : കോവിഡ്19 മൂലം പ്രതിസന്ധിയിലായ വ്യവസായ സാമ്പത്തിക മേഖലയ്ക്ക്‌ ദുബായ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ഉത്തേജ പാക്കേജ്. വ്യവസായ മേഖലയെ സഹായിക്കുന്നതിന് 315 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.

ഇതോടെ ആകെ സാമ്ബത്തിക ഉത്തേജക പാക്കേജ് 7.1 ബില്യന്‍ ദിര്‍ഹമായി. യുഎഇ വൈസ് പ്രസിഡന്‍്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍്റെ നിര്‍ദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം.