ദോഹ: എജ്യൂക്കേഷന്‍ സിറ്റിയില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പ്രത്യേക വാഹനം വീട്ടു പടിക്കല്‍ എത്തിക്കും. ഡ്രൈവര്‍രഹിത ഡെലിവറി വാഹനങ്ങള്‍.
പ്രഥമ സെല്‍ഫ് ഡ്രൈവിങ് ഡെലിവറി വാഹനങ്ങള്‍ക്കു തുടക്കമിട്ട സ്ഥലമാണ് എജ്യുക്കേഷന്‍ സിറ്റി.
എയര്‍ലിഫ്റ്റ് സിസ്റ്റത്തിന്റേതാണു സെല്‍ഫ് വാഹന പദ്ധതി. തലാബത്തിന്റെ പങ്കാളിത്തത്തില്‍ ഖത്തര്‍ ഫൗണ്ടേഷന് റിസര്‍ച്, ഡവലപ്മെന്റ്, ഇന്നവേഷന്റെ പിന്തുണയിലാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ സേവനം. പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണിവ.
മുല്തഖ ബില്‍ഡിങ്ങില്‍ നിന്നാണ് ഡെലിവറി തുടങ്ങുന്നത്. 3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം.
വോഡഫോണ്‍ 5 ജി ഇന്റര്‍നെറ്റ് സേവനത്തിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം.