കോവിഡ് ഭീതി: ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി അടച്ചു

കോവിഡ് ഭീതി ശക്തമായ ബ്രിട്ടനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. ലണ്ടനിലെ ഹൈക്കമ്മിഷന്‍ ഓഫിസും ബര്‍മിങ്ങാം, എഡിന്‍ബറോ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുമാണ് താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്.

മൂന്നിടത്തും ഫെബ്രുവരി 20 വരെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്നാണ് ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ പാസ്‌പോര്‍ട്ട് പുതുക്കല്‍, സറണ്ടര്‍, വീസ, ഒസിഐ, അറ്റസ്റ്റേഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും നിലയ്ക്കും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രസേവനങ്ങള്‍ മാത്രമാകും ഈ കാലയളവില്‍ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലായത്തില്‍ ബന്ധപ്പെടാം.