ഫാന്‍റാകോഡ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി


കോഴിക്കോട്:  ഇ-കൊമേഴ്സ്, ഉപഭോക്തൃ സേവനം തുടങ്ങിയവയ്ക്കുള്ള ഐടി സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഫാന്‍റാകോഡ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അബ്ദുള്‍ ഹക്കീം അമീര്‍ പാരി ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കമ്പനി ഡയറക്ടര്‍മാരായ മുഹമ്മദ് അബ്ദുള്‍ മുഹയ്മീന്‍ പാരി, അതുല്‍ മാന്തൊടി ദിലീപ്, ചീഫ് പേഴ്സണല്‍ ഓഫീസര്‍ ഖദീജ എം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

12 ജീവനക്കാരാണ് ഫാന്‍റാകോഡില്‍ ജോലി ചെയ്യുന്നത്. താമസിയാതെ ജീവനക്കാരുടെ എണ്ണം 25 ആയി ഉയര്‍ത്തും.

ഡെവ് ഓപ് സാങ്കേതികവിജ്ഞാനത്തിന്‍റെ വിവിധ തലങ്ങളില്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ ഫാന്‍റാകോഡിന്‍റെ പ്രത്യേകതയാണ്. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.