സ്‌പെക്ട്രം ലേല തീയതി പ്രഖ്യാപിച്ചു; അപേക്ഷ നല്‍കാം

ഇന്ത്യയില്‍ സ്‌പെക്ട്രം വില്‍പ്പനയ്ക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു. 3.92 ലക്ഷം കോടി രൂപയുടെ 4 ജി എയര്‍വേവ്‌സ് സ്‌പെക്ട്രത്തിന്റെ ലേലതിയതി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) ആണ് പ്രഖ്യാപിച്ചത്.
700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് ലേലത്തിലുള്ളത്. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 5നാണ്. ലേലം മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. നിലവിലെ കൊവിഡ് പ്രതിസന്ധി കാരണം എല്ലാ ലേലങ്ങളും ഇത്തവണ ഓണ്‍ലൈനില്‍ നടക്കും. വിജയികളുടെ അന്തിമ പട്ടിക ഫെബ്രുവരി 24 ന് പ്രഖ്യാപിക്കും.