ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 195 ലക്ഷം കോടി രൂപ

മുംബൈ: ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 195 ലക്ഷം കോടി രൂപ. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലത്തെ നേട്ടത്തിലാണ് ഈ ഉയര്‍ച്ച. സെന്‍സെക്സ് 471 പോയിന്റ് ഉയര്‍ന്ന് 48,564 പോയിന്റ് നിലവാരത്തിലെത്തി.

കനത്ത വില്പന സമ്മര്‍ദത്തെ അതിജീവിച്ച്‌ മികച്ച നേട്ടത്തിലാണ് കഴിഞ്ഞ വര്‍ഷം സൂചികകളെത്തിയത്. 2020ല്‍ സെന്‍സെക്സ് 15.7 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് തകര്‍ച്ച നേരിട്ടെങ്കിലും ആത്മവിശ്വാസത്തോടെ നിക്ഷേപിച്ചവരുടെ സമ്പത്തില്‍ 2020ലുണ്ടായ വര്‍ധന 32.42 ലക്ഷം കോടി രൂപയാണ്.