കൊവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ കൊവിഡ്19 സെസ് എര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. സെസ് രൂപത്തില്‍ വേണോ അതോ സര്‍ചാര്‍ജ് രൂപത്തില്‍ മതിയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ വരും. കൊവിഡ്19 സെസിനുള്ള ആലോചന നടക്കുന്ന കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാനപരിധിയില്‍പ്പെടുന്നവരില്‍ നിന്നായിരിക്കും കൊവിഡ്19 സെസ് ഇടാക്കുക. ഒപ്പം ഏതാനും പരോക്ഷ നികുതിയിലും കൊവിഡ്19 സെസ് ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഇപ്പോഴുള്ള എക്‌സൈസ് തീരുവയ്‌ക്കൊപ്പം കൊവിഡ്19 സെസ് ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍.