ബി.എം.ഡബ്‌ള്യൂ. പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍


ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഹാച്ച്ബാക്കിന്റെ 15 യൂണിറ്റാണ് ഇന്ത്യയിലെത്തുന്നത്. പൂര്‍ണമായും വിദേശാണ് ഇത് നിര്‍മിക്കുന്നത്. 41.70 ലക്ഷം രൂപയാണ് വില.
ചില്ലി റെഡ് ബോഡി കളറിലും വൈറ്റ് റൂഫിലുമാണ് വാഹനം ഒരുക്കിയിട്ടുള്ളത്. പാട്രിക് പാടി ഹോപ്കിര്‍ക്കിന്റെ റാലി കാര്‍ നമ്പറായ 37 ഈ വാഹനത്തിന്റെ വശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോണറ്റ്, ഡോര്‍ ഹാന്‍ഡില്‍, ഫ്യുവല്‍ ഫില്ലര്‍, മിനി ലോഗോ, ഗ്രില്ല് എന്നിവയില്‍ ഗ്ലോസി ബ്ലാക്ക് ട്രീറ്റ്‌മെറ്റ് നല്‍കിയിട്ടുണ്ട്.
6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 235 കിലോമീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക്ക് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.