വരുന്നു ‘ആറാംപാതിര’


അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ‘ആറാംപാതിര’ വരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം പാതിര.
അഞ്ചാം പാതിരാ നിര്‍മ്മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ. ഡോക്ടര്‍ അന്‍വര്‍ ഹുസൈന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.