സൂചികകളില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 49000 കടന്നു; നിഫ്റ്റി 14400 ന് മേലെ

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് ഇതാദ്യമായി 49000 കടന്നു.
സെന്‍സെക്‌സ് 329 പോയന്റ് ഉയര്‍ന്ന് 49,111ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 14,431ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു.
ബിഎസ്ഇയിലെ 1270 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്. 86 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍്
നേട്ടത്തിലാണ്.
എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, റിലയന്‍സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.