സെന്‍സെക്‌സ് 49000 കടന്നു; നിഫ്റ്റി 14500നരികെ ക്ലോസ്‌ചെയ്തു

ഓഹരി വിപണിയില്‍ സൂചികകള്‍ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ്‌ചെയ്തു. നവംബര്‍ ഒമ്പതിനുശേഷം 16.5ശതമാനമാണ് സെന്‍സെക്‌സിലുണ്ടായനേട്ടം. രണ്ടു മാസംകൊണ്ട് 7000ത്തോളം പോയന്റാണ് ഉയര്‍ന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവില്‍ വിദേശനിക്ഷേ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ നിക്ഷേപിച്ചത്.

സെന്‍സെക്‌സ് 486.81 പോയന്റ് നേട്ടത്തില്‍ 49,269.32ലും നിഫ്റ്റി 137.50 പോയന്റ് ഉയര്‍ന്ന് 14,484.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1672 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.