മാസ്റ്റര്‍ ചോര്‍ന്നു; പങ്കുവയ്ക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു. ജനുവരി 13 ന് ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ് ദൃശ്യങ്ങങ്ങള്‍ ചോര്‍ന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
സിനിമയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം. ഇത്തത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ block@piracy.com. എന്ന അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ സിനിമയാണ് മാസ്റ്റര്‍.