ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ വരുന്നു

ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകര്‍ഷകമായ തുടക്ക പാക്കേജ് നല്‍കിയാണ് മൊബൈല്‍ ഓണ്‍ലി എഡിഷന്‍ കൊണ്ട് വരുന്നത്. ഇതോടെ ആമസോണ്‍ പ്രൈം മൊബൈല്‍ ഓണ്‍ലി പ്ലാറ്റ് ഫോമിന് തുടക്കമിടുന്ന ആദ്യ രാജ്യമാവും ഇന്ത്യ. പ്രൈംവീഡിയോ മൊബൈല്‍ എഡിഷന്‍ ‘സിംഗിള്‍ യൂസര്‍’ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ വഴി എസ്ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക.
ആമസോണ്‍ പ്രീമിയറിന്റെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വേണ്ടി കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍ സേവനദാതാക്കള്‍ ഭാരതി എയര്‍ടെല്ലാണ്. എയര്‍ ടെല്‍ താങ്ക്‌സ് ആപ്പ് വഴി അവരവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണില്‍ സൈനിങ് അപ് ചെയ്യുക വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയല്‍ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാല്‍ പ്രീപെയ്ഡ് ചാര്‍ജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോള്‍ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടര്‍ന്ന് സേവനം ലഭ്യമാകും.