വിപ്രോയുടെ വരുമാനത്തില്‍ 21 ശതമാനം വര്‍ദ്ധന

ഐടി സോഫ്‌റ്റ്വെയര്‍ കമ്പനിയായ വിപ്രോയുടെ വരുമാനം 2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ 2,968 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്തം വരുമാനം മൂന്നാം പാദത്തിലെ നേരിയ വര്‍ധനയോടെ 15,670 കോടി രൂപയായി. ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം 2,102 മുതല്‍ 2,143 മില്യണ്‍ വരെയാകുമെന്ന് വിപ്രോ പ്രതീക്ഷിച്ചിരുന്നു. ഇത് 1.5% മുതല്‍ 3.5% വരെ തുടര്‍ച്ചയായ വളര്‍ച്ചയിലേക്ക് നയിച്ചു. മൊത്തത്തിലുള്ള ഐടി സേവന വരുമാനം ഒരു വര്‍ഷം മുമ്പത്തെ 15,101 കോടിയില്‍ നിന്ന് 15,333 കോടി രൂപയായി ഉയര്‍ന്നു.
ഐടി സര്‍വീസസ് വിഭാഗത്തില്‍ 89 പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത കമ്പനി ഇടക്കാല ലാഭവിഹിതം ഒരു ഓഹരിക്ക് 1 രൂപയായി പ്രഖ്യാപിച്ചു. ഐടി സര്‍വീസസിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ 21.7 ശതമാനമായിരുന്നു. തുടര്‍ച്ചയായി 243 ബിപിഎസും വാര്‍ഷികാടിസ്ഥാനത്തില്‍ 329 ബിപിഎസും. ബുധനാഴ്ച ബിഎസ്ഇയിലെ കമ്പനിയുടെ ഓഹരി വില 0.2 ശതമാനം ഉയര്‍ന്ന് 458.80 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ വിപ്രോ ഓഹരികള്‍ 23.2 ശതമാനം ഉയര്‍ന്നു.