വ്യോമസേനയ്ക്ക് 83 തേജസ് വിമാനങ്ങള്‍ കൂടി; 48000 കോടി അനുവദിച്ചു

തദ്ദേശ നിര്‍മിത ലഘുപോര്‍വിമാനമായ 83 തേജസ് ((ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. 48,000 കോടിയോളം രൂപയുടെതാണ് ഇടപാട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ് കരാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാന്‍ ഒരുങ്ങുന്നത്.