ആകാശ് കോച്ചിങ് ശൃംഖലയെ സ്വന്തമാക്കാനൊരുങ്ങി ബൈജൂസ്

മലയാളിയായ ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസ് ഡല്‍ഹി ആസ്ഥാനമായ എന്‍ട്രന്‍സ് കോച്ചിങ് കമ്പനിയായ ആകാശിനെ ഏറ്റെടുക്കുന്നു.
7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇടപാടിനെക്കുറിച്ച് ബൈജൂസിന്റെ ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല.

ഓഫ്‌ലൈന്‍ കോച്ചിങ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാന്‍ ബൈജൂസിന് ഈ ഇടപാടിലൂടെ കഴിയും. മൂന്നു മാസത്തിനകം ഇടപാട് പൂര്‍ത്തിയാകുമെന്നാണ് സൂചന.
1,200 കോടി ഡോളര്‍ (87,600 കോടി രൂപ) ആണ് ബൈജൂസിന്റെ മൂല്യം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കോഡിങ് പരിശീലനം നല്‍കുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു.