കിടിലന്‍ ഫീച്ചറുകളുമായി അല്‍ട്രോസ് വീണ്ടും

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
ജനുവരി 14 മുതല്‍ ടര്‍ബോ എന്‍ജിന്‍ അല്‍ട്രോസ് ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. XT, XZ, XZ+ എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിട്ടുള്ളത്.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 108 ബി.എച്ച്.പി.പവറും 140 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഹാര്‍ബര്‍ ബ്ലു, ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, മിഡ്ടൗണ്‍ ഗ്രേ, ഡൗണ്‍ടൗണ്‍ റെഡ്, അവന്യു വൈറ്റ് എന്നിവയാണ് അല്‍ട്രോസിലെ നിറങ്ങള്‍. ടര്‍ബോ എന്‍ജിനിലേക്ക് മാറിയയതോടെ ZX+ എന്ന വേരിയന്റ് നല്‍കി അല്‍ട്രോസ് നിര വിപുലമാക്കിയിട്ടുണ്ട്.
11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്.