ഗോവന്‍ ബീച്ചിലേക്ക് ഇനി മദ്യപിക്കാനായി പോകണ്ട; പോലീസിന്റെ പിടിവീഴും


ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേര്‍പ്പെടുത്തി. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നല്‍കിയിട്ടുള്ളത്.
ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.