വെങ്ങളം-അഴിയൂര്‍ ആറുവരിപാത; അദാനിക്ക് കരാര്‍

ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു.
45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.800 കിലോമീറ്റര്‍ പാത നിര്‍മാണത്തിനായി
1838 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കമ്പനി നല്‍കിയത്.

നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഹൈബ്രിഡ് ആ്‌ന്വിറ്റി പദ്ധതി പ്രകാരം റോഡ് വികസിപ്പിക്കുന്നത്.