യൂസര്‍ സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി.
ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിതമായ അനുഭവം നല്‍കുകയാണ് തങ്ങളുടെ പ്രധാനമാണെന്നും യൂസര്‍ സേഫ്റ്റി വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ നിരന്തരം ചെയ്യുമെന്നും ബ്ലോഗ്പോസ്റ്റില്‍ ഗൂഗ്ള്‍ പറയുന്നു.
പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകളേതെന്ന് ഗൂഗ്ള്‍ വെളിപ്പെടുത്തിയിട്ടില്ല. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന സംഭവം വ്യാപകമായതോടെ റിസര്‍വ് ബാങ്ക്
തന്നെ ഇവയ്ക്കെതിരെ രംഗത്തുവന്നിരുന്നു. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഒരു പ്രവര്‍ത്തക സമിതിയെ നിയോഗിച്ചിട്ടുണ്ട്.