അമേരിക്കയുടെ കരിമ്പട്ടികയില്‍ ഷവോമി ഉള്‍പ്പെടെ 9 ചൈനീസ് കമ്പനികള്‍

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഉള്‍പ്പെടെ ഒമ്പത് കമ്പനികളെ ചൈനീസ് മിലിട്ടറിയുമായി ബന്ധമുള്ള കമ്പനികളുടെ കരിമ്പട്ടികയില്‍ യുഎസ് ചേര്‍ത്തു. ഈ നീക്കത്തെത്തുടര്‍ന്ന്, യുഎസ് നിക്ഷേപകര്‍ക്ക് കരിമ്പട്ടികയില്‍ ചേര്‍ത്ത കമ്പനികളില്‍ ഇനി മുതല്‍ നിക്ഷേപം നടത്താന്‍ കഴിയില്ല. ഈ പട്ടികയുടെ ഭാഗമായ ഷവോമി പോലുള്ള കമ്പനികളുടെ ഓഹരികളും സെക്യൂരിറ്റികളും വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ വിലക്കി. കൂടാതെ 2021 നവംബര്‍ 11 നകം നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.