ഒറിയോ ബ്രാന്‍ഡ് അംബാസിഡറായി ധോണിയും മകളും


മുംബൈ: മൊണ്ടേല്‍സ് ഇന്ത്യയുടെ പ്രശസ്ത കുക്കി ബ്രാന്‍ഡായ ഒറിയോയുടെ പുതിയ പരസ്യത്തിനായി എം എസ് ധോണിയും പുത്രി സിവയും ഒന്നിക്കുന്നു. ഈ കൊറോണാ കാലത്ത് കുടുംബാംഗങ്ങള്‍ പരസ്പരം കളിച്ചു രസിക്കുക എന്ന ആശയവുമായാണ് ‘ ഒറിയോ പ്ലേ പ്ലെഡ്ജ്’ പരസ്യം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ധോണിയും മകളും ഒരു പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമാണെന്ന് മൊണ്ടേല്‍സ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍-മാര്‍ക്കറ്റിങ് (ബിസ്‌ക്കറ്റ്‌സ്) സുധാന്‍ഷു നാഗ്പാല്‍ പറഞ്ഞു. കളിക്കൂട്ടുകാരെന്നനിലയ്ക്കുള്ള ധോണിയും സിവയും തമ്മിലുള്ള അടുപ്പവും വിശേഷാല്‍ സ്‌നേഹവും കണക്കിലെടുത്താണ് ഒറിയോ ബ്രാന്‍ഡ് അംബാസഡര്‍മാരായി രണ്ടുപേരെയും തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

പരസ്യത്തിനായി മകളുമൊന്നിച്ചുള്ള ഷൂട്ടിങ് പുതിയ അനുഭവമായിരുന്നുവെന്ന് ധോണി അഭിപ്രായപ്പെട്ടു. ‘ ഒറിയോ പ്ലേ പ്ലെഡ്ജ്’ രാജ്യത്തെ യുവാക്കള്‍ക്കുള്ള മികച്ച സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.