മത്സ്യമേഖലയ്ക്ക് 1500 കോടി വകയിരുത്തി സര്‍ക്കാര്‍

അടുത്ത സാമ്പത്തികവര്‍ഷം മത്സ്യമേഖലയ്ക്ക് 1,500 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് മത്സ്യമേഖലയില്‍ 1,500 കോടി രൂപ ചിലവഴിക്കാനുള്ള തീരുമാനം അറിയിച്ചത്. ഇതില്‍ 250 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ നിന്നും മത്സ്യമേഖലയില്‍ വകയിരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. 150 കോടി രൂപ കടല്‍ഭിത്തിക്കായി നീക്കിവെയ്ക്കും. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമായി 150 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തുക. ആഴക്കടല്‍ മത്സ്യബന്ധനത്തിന് 25 ശതമാനം സബ്‌സിഡിയില്‍ 100 നൗകകള്‍ക്ക് വായ്പ, പരമ്പരാഗത മത്സത്യത്തൊഴിലാളികള്‍ക്ക് ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ എന്നിവയും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലുണ്ട്.

നിലവിലെ മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനുകളാക്കി മാറ്റാന്‍ പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തും.