സംസ്ഥാന ബജറ്റ്: ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തി

2021-22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 8 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതി 2021-22 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണ വില 32 രൂപയായും ഉയര്‍ത്തി.